ഒരു ജയം വരെ ഇല്ലാത്ത മുംബൈ സിറ്റിയോടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയം. ഇന്നലെ മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റി റിസേർവ്സ് ആണ് കേരള ബ്ലസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ യുവ ടീം പരാജയപ്പെട്ടത്. ലീഗിൽ ഒരു വിജയം വരെ സ്വന്തമായി ഇല്ലാത്ത ടീമായ മുംബൈ സിറ്റിയോടും തോറ്റത് കേരളത്തിന് വലിയ ക്ഷീണമാകും.

മുംബൈ സിറ്റിക്കു വേണ്ടി കളിയുടെ ആദ്യ പകുതിയിൽ ശ്രേയസ് വടേകർ ആണ് ഗോക്ക് നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എഫ് സി കേരളയോടും രണ്ടാം മത്സരത്തിൽ എഫ് സി ഗോവയോടും പരാജയപ്പെട്ടിരുന്നു‌. ഇന്നലത്തെ തോൽവിയോടെ ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്തായി.

Loading...