ഈസ്റ്റ് ബംഗാളിനെ വിലകുറച്ചു കാണാനില്ലെന്ന് ബിനോ ജോർജ്ജ്

- Advertisement -

ഗോകുലം കേരള എഫ്‌സി ഐലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങുമ്പോൾ എതിരാളികളെ വിലകുറച്ചു കാണില്ലെന്ന് ഗോകുലം കേരളയുടെ ഹെഡ് കോച്ച് ബിനോ ജോർജ്ജ്. മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈസ്റ്റ് ബംഗാൾ നിലവിൽ മൂന്ന് മത്സരം തുടർച്ചയായി പരാജയപ്പെട്ടാണ് വരുന്നത് എന്നതിൽ കാര്യമില്ല, ഈസ്റ്റ് ബംഗാൾ ഇന്ത്യയിലെ തന്നെ ശക്തരായ ടീം ആണ്, അവരുടെ ഹോം ഗ്രൗണ്ട് ആണ്, കാണികളുടെ സപ്പോർട്ട് അവർക്കായിരിക്കും. അത് കൊണ്ട് തന്നെ അവരെ വിലകുറച്ചു കാണാൻ കഴിയില്ല.”
ഈസ്റ്റ് ബംഗാളിന്റെ ഫോമിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം പറഞ്ഞത്.

Advertisement