പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം, സിറ്റി ചെല്സിക്കെതിരെ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും പോരിനിറങ്ങും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്. വോൾവ്സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ചെൽസിക്ക് ഇന്നത്തെ പോരാട്ടം നിർണായകമാണ്. ഈ സീസണിൽ ഇതുവരെ തോൽവി അറിയാത്ത സിറ്റി അവസാന 7 കളികളും ജയിച്ചാണ് എത്തുന്നത്.

ചെൽസി നിരയിൽ നേരിയ പരിക്കും ഫോം ഇല്ലായ്മയും കാരണം വിഷമിക്കുന്ന മൊറാട്ടയുടെ പകരക്കാരനായി ജിറൂദ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. സിറ്റിയിൽ അഗ്യൂറോ, ഡു ബ്രെയ്‌നെ എന്നിവർ പരിക്ക് കാരണം കളിക്കില്ല എന്നുറപ്പാണ്. മുൻപ് മൂന്ന് തവണ സാരിയും ഗാർഡിയോളയും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ 3 തവണയും ഗാർഡിയോളക്ക് ആയിരുന്നു ജയം.

Advertisement