കേരള ബ്ലാസ്റ്റേഴ്സ് വിട്ട ബിലാൽ ഖാൻ തിരികെ റിയൽ കാശ്മീരിൽ

Img 20211102 115641

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ആയിരുന്ന ബിലാൽ ഖാൻ റിയൾ കാശ്മീരിൽ തിരികെയെത്തി. കാശ്മീർ ക്ലബുമായി ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. ആൽബിനോ ഗോമസിന് പിറകിൽ ആയതിനാൽ അവസരം കിട്ടുന്നില്ല എന്നത് കൊണ്ടാണ് താരം കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നത്. മുമ്പ് കാശ്മീരിനു വേണ്ടി കളിക്കെ ഐലീഗിൽ സീസണിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ബിലാൽ ഖാൻ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആകെ അഞ്ചു മത്സരങ്ങൾ മാത്രമാണ് ബിലാൽ ഖാൻ കളിച്ചത്. കളിച്ച മത്സരങ്ങളിൽ ആകെ ഏഴു ഗോളുകളും താരം വഴങ്ങി. മുമ്പ് പൂനെ സിറ്റിറ്റുടെയും താരമായിരുന്നു ബിലാൽ. നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടിയും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്. 26കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. മുമ്പ് മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

Previous articleവനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള ഗോകുലം കേരള ടീം പ്രഖ്യാപിച്ചു, ഇന്ന് ജോർദാനിലേക്ക്
Next articleന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും