ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും

Rahulvirat

ഈ മാസം അവസാനം നടക്കുന്ന ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. മൂന്ന് ടി20 മത്സരങ്ങൾ ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കുന്നത്. ഈ മത്സരങ്ങളിൽ കെ എൽ രാഹുലിനെ ഇന്ത്യ ക്യാപ്റ്റൻ ആയി നിയമിക്കും. ഇന്ത്യയുടെ സീനിയർ താരങ്ങളിൽ ഭൂരിഭാഗവും ഈ പരമ്പരയിൽ കളിക്കില്ല. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനാണ് ബി സി സി ഐ ആലോചിക്കുന്നത്. കോഹ്ലി, രോഹിത് എന്നിവർ ഒന്നും കളിക്കാൻ ഉണ്ടാകില്ല. കോഹ്ലി ഈ ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അവസാന രണ്ടു വർഷമായി പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന താരമാണ് കെ എൽ രാഹുൽ. ഈ പരമ്പരയ്ക്ക് കാണികൾ ഗ്യാലറിയിലേക്ക് തിരികെ എത്തുകയും ചെയ്യും. കൊറോണ വന്നതു മുതൽ ഇന്ത്യയിൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടന്നു പോന്നിരുന്നത്.

Previous articleകേരള ബ്ലാസ്റ്റേഴ്സ് വിട്ട ബിലാൽ ഖാൻ തിരികെ റിയൽ കാശ്മീരിൽ
Next articleബബിള്‍ ലംഘനം, ഇംഗ്ലണ്ട് അമ്പയറെ ടി20 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി