വനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള ഗോകുലം കേരള ടീം പ്രഖ്യാപിച്ചു, ഇന്ന് ജോർദാനിലേക്ക്

20211102 001444

എ എഫ് സി വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാനുള്ള ഗോകുലം കേരള സ്ക്വാഡ് പ്രഖ്യാപിച്ചു. 23 അംഗ ടീമാണ് ഗോകുലം കേരള പ്രഖ്യാപിച്ചത്. അഞ്ചു വനിതാ താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. സുസൻ, അഡ്രിയാന, തുയിങു ടുൺ, അൽ ശദായി,സ്റ്റെഫാനി എന്നിവരാണ് വിദേശ താരങ്ങളായി സ്ക്വാഡിൽ ഉള്ളത്.

അദിതി ചൗഹാൻ, ദലിമ, കാശ്മിന, മനീഷ, ഗ്രേസ് എന്നീ പ്രമുഖ ഇന്ത്യൻ താരങ്ങളും സ്ക്വാഡിൽ ഉണ്ട്. ഗോകുലം ടീം ഇന്ന് ജോർദാനിലേക്ക് പോകും. നവംബർ ഏഴിനാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. എഫ് സി ബുന്യോദ്കർ, ഷഹ്ർദർ സിർജൻ, അമ്മൻ എന്നീ ക്ലബുകൾ ആണ് ഗോകുലം കേരളയുടെ ഗ്രൂപ്പിൽ ഉള്ളത്.

Gokulam Kerala squad for upcoming AFC Women’s Club C’ship:

GOALKEEPER: Aditi, Shreya, Heera.

DEFENDER: Ritu, Rajana, Sonali, Susan (F), Michel, Femina, Manju.

MIDFIELDER; Dalima, Soumya, Adriana (F), Karishma, Manisha, Anushka, Samiksha.

FORWARD: Tueingi Tun (F), Grace, Jyoti, Elshaddai (F), Karishma, Stefanny (F).

Previous articleചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ, ബാഴ്സലോണക്ക് നിർണായകം
Next articleകേരള ബ്ലാസ്റ്റേഴ്സ് വിട്ട ബിലാൽ ഖാൻ തിരികെ റിയൽ കാശ്മീരിൽ