ഐ ലീഗ് ആവേശം കോഴിക്കോടിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഐ ലീഗിലെ കേരളത്തിന്റെ ഏക ടീമായ ഗോകുലം എഫ് സിയുടെ ആദ്യ മത്സരം ഒക്ടോബർ 27നാണ്. ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ മോഹൻ ബഗാനെയാണ് ഗോകുലം ആദ്യ മത്സരത്തിൽ നേരിടുന്നത്. മോഹൻ ബഗാൻ ടീം ഇന്ന് വൈകിട്ട് കോഴിക്കോടെത്തും. മലയാളി താരമായ ബ്രിട്ടോ ഉൾപ്പെടെയുള്ള 18 അംഗ സംഘമാണ് കോഴിക്കോട് ഇന്നെത്തുക.
മുൻ ഗോകുലം എഫ് സി താരമായ ഹെൻറി കിസേകയും ടീമിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെതിരായ രണ്ട് പോരാട്ടങ്ങളിലും നിർണായകമായത് കിസേകയുടെ ഗോളുകൾ ആയിരുന്നു.
മോഹൻ ബഗാൻ സ്ക്വാഡ്;
ഷിൽട്ടൺ പോൾ, ശങ്കർ റോയ്, അഭിഷേക്, റണവാദെ, അറിജിത്, കിംഗ്സ്ലി, ലാൽച്വങ്കിമ, ദൽരാജ് സിംഗ്, എൽ ഹുസിനെ, സൗരവ് ദാസ്, ഷിൽട്ടൺ ഡിസിൽവ, പിന്റു, കിസേക, ബ്രിട്ടോ, വില്യം, അസറുദ്ദീൻ, മെഹ്താബ്, ഡിപാന്ദ് ഡിക