അലോൺസോയ്ക്ക് ചെൽസിയിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയിടെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാർകോസ് അലോൺസോ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു. അഞ്ചു വർഷത്തേക്കുള്ള പുതിയ കരാറാണ് അലോൺസോ ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ചെൽസിയിൽ എത്തിയ താരം കഴിഞ്ഞ രണ്ട് സീസണുകളിലായി ഒരു പ്രീമിയർ ലീഗ് കിരീടവും ഒരു എഫ് എ കപ്പും ചെൽസിക്ക് ഒപ്പം നേടിയിട്ടുണ്ട്. ലോകത്തെ മികച്ച ക്ലബുകളിൽ ഒന്നായ ചെൽസിയുമായി കരാർ പുതുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അലോൺസോ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ചെൽസിയിൽ എത്തിയ സമയത്ത് അലോൺസോ സ്റ്റാർട്ട് ചെയ്ത ആദ്യ 14 മത്സരങ്ങളും ചെൽസി വിജയിച്ചിരുന്നു. അത് ഒരു പുതിയ റെക്കോർഡായിരുന്നു. ഇംഗ്ലണ്ടിൽ ഒരു താരം ഒരു ടീമിനു വേണ്ടി തന്റെ ആദ്യ 14 മത്സരങ്ങളിലും വിജയിക്കുന്നത് ആദ്യമായിരുന്നു. ചെൽസിയിലെ പ്രകടനം സ്പെയിൻ ടീമിന്റെ ഭാഗമാകാനും അലോൺസോയെ സഹായിച്ചിട്ടുണ്ട്. ഡിഫൻഡിംഗിനൊപ്പം അലോൺസോയുടെ ഗോൾ നേടാനുള്ള കഴിവും ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണിൽ എട്ടു ഗോളുകളും അതിനു മുമ്പുള്ള സീസണിൽ ആറു ഗോളുകളും അലോൺസോ നേടിയിരുന്നു.