മോഹൻ ബഗാൻ എന്ന ക്ലബ് ഐ ലീഗ് കിരീടം നേടിയിട്ട് മാസം ഏഴ് ആകുന്നു. ഇപ്പോഴും അവർക്ക് ആ ഐലീഗ് കിരീടം നൽകാൻ എ ഐ എഫ് എഫിനായിട്ടില്ല. നിരന്തരമായി മോഹൻ ബഗാൻ പരാതി ഉയർത്തി അവസാനം കിരീടം ക്ലബിനു നൽകാൻ എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം 17ആം തീയതി ആകും മോഹൻ ബഹാന് കിരീടം നൽകുന്ന ചടങ്ങ് നടക്കുക. മോഹൻ ബഗാൻ ക്ലബ് എ ടി കെ മോഹൻ ബഗാനായി മാറുകയും ക്ലബിന്റെ പരിശീലകൻ ആയിരുന്ന കിബു വികൂന കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയും ഒക്കെ നടന്നതിനു ശേഷമാണ് കിരീടം സമ്മാനിക്കുന്നത്.
മാർച്ച് 5ആം തീയതി ആയിരുന്നു മോഹൻ ബഗാൻ ഐലീഗ് കിരീടം ഉറപ്പിച്ചത്. ഇതിനു ശേഷം കൊറോണ വന്നതിനാൽ ലീഗ് തന്നെ പകുതിക്ക് ഉപേക്ഷിച്ചിരുന്നു. കൊറോണ തന്നെയാണ് കിരീടം നൽകുന്നത് വൈകാൻ കാരണം എന്ന് എ ഐ എഫ് എഫ് പറയുന്നു. മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആകും ഒക്ടോബർ 17ന് കിരീടം നൽകുന്ന ചടങ്ങ് നടക്കുക്ക. കോവിഡ് പ്രൊട്ടോക്കോളുകൾ പാലിച്ചാകും ചടങ്ങ്. മോഹൻ ബഗാന്റെ അഞ്ചാം ദേശീയ ലീഗ് കിരീടമായിരുന്നു അവർ അവസാന സീസണിൽ സ്വന്തമാക്കിയത്.