മോഹൻ ബഗാന് ഐ ലീഗ് കിരീടം നേടാൻ ഇനി ഒരു വിജയം മാത്രം

- Advertisement -

മോഹൻ ബഗാൻ ഐ ലീഗ് കിരീടത്തിൽ ആദ്യ കൈ വെച്ചു എന്നു തന്നെ പറയാം. ഇനി ഒരു കളി കൂടെ വിജയിച്ചാൽ ബഗാന് ഐലീഗ് കിരീടം ഉയർത്താം. ഇന്ന് റിയൽ കാശ്മീരിനെ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയതോടെയാണ് ലീഗ് കിരീടം മോഹൻ ബഗാനിലേക്ക് ഇത്ര അടുത്തത്. റിയൽ കാശ്മീർ പരാജയപ്പെട്ടതോടെ ലീഗിൽ ബഗാന് പിറകിൽ ഉള്ളവർക്ക് എത്താവുന്ന പരമാവധി പോയന്റ് മാത്രമായി. ഇപ്പോൾ 23 പോയന്റിൽ ഉള്ള പഞ്ചാബ് എഫ് സിക്കാണ് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളും ജയിച്ചാൽ 38 പോയന്റിൽ എത്തുക.

മോഹൻ ബഗാൻ ഇപ്പോൾ 36 പോയന്റിൽ ആണ് ഉള്ളത്. കിരീടത്തിലേക്ക് വെറും മൂന്ന് പോയന്റിന്റെ മാത്രം ദൂരം. ബഗാൻ ഇനി ശേഷിക്കുന്ന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം വിജയിച്ചാൽ കിരീടം കൊൽക്കത്തയിലേക്ക് കൊണ്ടു പോകാം. നാളെ ഐസാളിനെതിരെ ആണ് ബഗാന്റെ അടുത്ത മത്സരം. നാളെ തന്നെ ബഗാൻ കിരീടം ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബഗാൻ കിരീടം നേടുകയാണെങ്കിൽ അവരുടെ 2014-15 സീസണു ശേഷമുള്ള ആദ്യ ദേശീയ ലീഗ് കിരീടമാകും അത്.

Advertisement