ഫ്രാൻസിലും ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടച്ചിടും

Photo: PSG
- Advertisement -

കൊറോണ പടരുന്ന സാഹചര്യത്തിൽ ഫ്രാൻസിലും ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടക്കുന്നു. ആയിരത്തിലധികം പേർക്കാണ് ഫ്രാൻസിൽ കൊറൊണ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഫ്രാൻസിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ആരാധകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനം. ലീഗ് വണിലെ മത്സരത്തിന് ആയിരത്തിലും കുറവ് ആൾക്കാരെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കു എന്നാണ് തീരുമാനം.

ഏപ്രിൽ 15വരെ ഈ തീരുമാനം നിലനിൽക്കും. സാഹചര്യങ്ങളിൽ മാറ്റമുണ്ട് എങ്കിൽ മാത്രമെ ഇനി ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനകം ഇറ്റലിയിലും ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്രാൻസിലെ ലീഗ് മത്സരങ്ങൾ മാത്രമല്ല ഒപ്പം ഫ്രാൻസിൽ നടക്കുന്ന യൂറോപ്യൻ മത്സരങ്ങളിലും ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല.

Advertisement