ചാമ്പ്യന്മാരെയും തോൽപ്പിച്ച് മോഹൻ ബഗാൻ കുതിക്കുന്നു

- Advertisement -

ഐലീഗിൽ വൻ കുതിപ്പ് തന്നെ നടത്തുകയാണ് മോഹൻ ബഗാൻ. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയും പരാജയപ്പെടുത്തിയതോടെ ലീഗിൽ ബഹുദൂരം മുന്നിൽ എത്താൻ ബഗാനായി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മോഹൻ ബഗാൻ വിജയിച്ചത്. ചെന്നൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കോയമ്പത്തൂരിൽ വെച്ചായിരുന്നു മത്സരം.

ബാബയുടെ മികവിൽ ആദ്യ മൂന്നു ഗോളുകൾക്ക് മുന്നിൽ എത്താൻ ബഗാനായിരുന്നു. ബാബ ഇരട്ട ഗോളുകളും ഗോൺസാലസ് ഒരു ഗോളും നേടി. 65ആം മിനുട്ട് വരെ ബഗാൻ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു. പിന്നീടാണ് ചെന്നൈ സിറ്റി തിരിച്ചടിച്ചത്. 65ആം മിനുട്ടിൽ നാഗപ്പനും 70ആം മിനുട്ടിൽ മലയാളി താരൻ ജിഷ്ണു ബാലകൃഷ്ണനും ചെന്നൈ സിറ്റിക്കായി ഗോൾ നേടി. എന്നാൽ സമനില ഗോൾ നേടാൻ ചെന്നൈ സിറ്റിക്കായില്ല.

ഈ വിജയത്തോടെ മോഹൻ ബഗാന് ലീഗിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയന്റായി. ചെന്നൈ സിറ്റിക്ക് ഈ സീസണിൽ ഇതുവരെ ആയി ആകെ രണ്ട് വിജയങ്ങൾ മാത്രമെ നേടാൻ ആയുള്ളൂ.

Advertisement