മോഹൻ ബഗാന്റെ ആറാട്ട്!! ഗോൺസാലസിന് ഹാട്രിക്ക്!!

- Advertisement -

ഐലീഗിൽ കിരീടത്തിലേക്ക് കുതിക്കുകയാണ് മോഹൻ ബഗാൻ. ഇന്ന് നെരോക എഫ് സിയെ നേരിട്ട ബഗാൻ ആറു ഗോളുകളാണ് അടിച്ചു കൂട്ടിയത്. രണ്ടിനെതിരെ ആറു ഗോളുകളുടെ വൻ വിജയവും ബഗാൻ സ്വന്തമാക്കി. കളിയിൽ അവസാന മുപത്തു മിനുട്ടോളം 10 പേരുമായി കളിച്ചാണ് ബഗാൻ ഈ വിജയം സ്വന്തമാക്കിയത്. ഹാടിക്കുമായി ഗോൺസാലസ് ആണ് ഇന്ന് ബഗാൻ നിരയിൽ മിന്നിയത്.

10, 24, 45 മിനുട്ടുകളിൽ ആയിരുന്നു ഗോൺസാലസിന്റെ ഗോളുകൾ. ആദ്യ പകുതിയിൽ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ നാലു ഗോൾ നേടാൻ ഗോൺസാലസിന് ആയേനെ‌. ബാബ, മാർട്ടിനെസ്, യേശുരാജ് എന്നിവരാണ് ബഗാന്റെ മറ്റു സ്കോറേഴ്സ്. മലയാളി താരം സുഹൈർ ഒരു അസിസ്റ്റും നൽകി. ധനചന്ദ്ര സിംഗാണ് 60ആം മിനുട്ടിൽ ബഗാൻ നിരയിൽ നിന്ന് ചുവപ്പ് കണ്ട് പുറത്തു പോയത്‌. നെരോകയ്ക്ക് വേണ്ടി അഡ്ജയും സിഘം സിംഗും ഗോളുകൾ നേടി. നെരോകയും ഒരു പെനാൽറ്റി ഇന്ന് നഷ്ടമാക്കി.

ഈ വിജയത്തോടെ മോഹൻ ബഗാന് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 29 പോയന്റായി. 12 മത്സരങ്ങളിൽ 18 പോയന്റുമായി പഞ്ചാബ് എഫ് സിയാണ് രണ്ടാമത് ഉള്ളത്.

Advertisement