“സലായെ ഒളിമ്പിക്സിന് അയക്കുമെന്ന് ഉറപ്പില്ല”

- Advertisement -

സലായെ ഈ വരുന്ന ഒളിമ്പിക്സിന് അയക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. നേരത്തെ ഈജിപ്ത് പരിശീലകൻ സലായെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തും എന്ന് പറഞ്ഞിരുന്നു‌. എന്നാൽ സലായുടെ കാര്യം ലിവർപൂൾ ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് ക്ലോപ്പ് വ്യക്തമാക്ക്. ഒരു പ്രധാന താരത്തെ പ്രീസീസൺ സമയത്ത് നഷ്ടമാകാൻ താൻ ആഗ്രഹിക്കുന്നില്ല. എങ്കിലും അന്തിമ തീരുമാനം തന്റെ ആയിരിക്കില്ല. ക്ലോപ്പ് പറഞ്ഞു.

താൻ സലയുമായി സംസാരിക്കും. അതിജു ശേഷം മാത്രമെ തീരുമാനം എടുക്കുകയുള്ളൂ. അതിനു മുമ്പ് ആദ്യം എങ്ങനെയാണ് മത്സര ക്രമം എന്നും എപ്പോൾ സലായ്ക്ക് മടങ്ങാൻ ആകും എന്നതുമൊക്കെ വ്യക്തമാകേണ്ടതുണ്ട്. അതിനു ശേഷം മാത്രമെ ഇതിൽ തീരുമാനം ഉണ്ടാകു എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement