ആഷ്ലി വെസ്റ്റ്വുഡ് ഇനി പഞ്ചാബ് എഫ് സിയെ നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ബെംഗളൂരു കോച്ച് ആഷ്ലി വെസ്റ്റ് വൂഡ് പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തി. ഐ ലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയുടെ പരിശീലക സ്ഥാനം ആണ് വെസ്റ്റ്വൂഡ് ഏറ്റെടുത്തിരിക്കുന്നത്. അവസാനമായി എ ടി കെ കൊൽക്കത്തയുടെ ടെക്നിക്കൽ ഡയറക്ടറായാണ് വെസ്റ്റ്വുഡ് പ്രവർത്തിച്ചത്. അന്ന് താൽക്കാലിമായി എ ടി കെയെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരു എഫ് സിയെ അവരുടെ ആദ്യ സീസണിൽ ഐ ലീഗിൽ നയിച്ചു കൊണ്ടാണ് വെസ്റ്റ്വുഡ് ഇന്ത്യൻ ഫുട്ബോളിൽ പേരെടുത്തത്. അദ്ദേഹത്തിനൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷൻ കപ്പും ആഷ്ലി സ്വന്തമാക്കിയിരുന്നു. യുവേഫ പ്രൊ ലൈസൻസും എ എഫ് സി പ്രൊ ലൈസൻസും ഉള്ള പരിശീലകനാണ് വെസ്റ്റ് വുഡ്.