മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധിയിലിരിക്കെ അവധി എടുത്ത് ഒലെ നാട്ടിലേക്ക്

Img 20211109 213326

ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് കഠിന പ്രയത്നം നടത്തിയും പുതിയ തന്ത്രങ്ങൾ മെനഞ്ഞും മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ ഒലെ ഗണ്ണാർ സോൾഷ്യർ ശ്രമിക്കും എന്ന് കരുതിയവരെ ഞെട്ടിച്ച് ഒലെ നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച അവധി എടുത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആയി ഒലെ നോർവെയിലേക്ക് യാത്ര ആയി. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്ത ഫസ്റ്റ് ടീം അംഗങ്ങൾക്കും ഒരാഴ്ച അവധി നൽകി. താരങ്ങളോ ക്ലബോ പ്രതീക്ഷിക്കാത്ത നടപടി ആണ് എടുത്തിരിക്കുന്നത്.

ഈ സീസൺ തുടക്കം മുതൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ ഒലെയെ പുറത്താക്കണം എന്ന ആവശ്യം ശക്തമാകുന്നതിന് ഇടയിലാണ് ഈ അവധി എടുക്കൽ. ഒലെയെ പുറത്താക്കണം എന്ന ആവശ്യവുമായി നവംബർ 13ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വലിയ പ്രതിഷേധം ഒരുക്കുന്നുണ്ട്.

Previous articleഅയര്‍ലണ്ടിനെതിരെ പരമ്പര, മുഴുവന്‍ അംഗത്തിനെതിരെയുള്ള യുഎസ്എയുടെ ആദ്യ പോരാട്ടം
Next articleഅഷീർ അക്തർ മൊഹമ്മദൻസിൽ തുടരും