ഐ ലീഗ് സീസൺ ഇന്ത്യൻ ആരോസ് പരാജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ സുദേവ ആണ് ആരോസിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സുദേവയുടെ വിജയം. കളിയുടെ 40ആം മിനുട്ടിൽ സുഭോ പോൾ ആണ് സുദേവയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഈ വിജയം സുദേവയെ 13 മത്സരങ്ങളിൽ 18 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്ത് എത്തിച്ചു. സുദേവയ്ക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. ആരോസിന്റെ 14 മത്സരങ്ങളും അവസാനിച്ചു. ഇപ്പോൾ അവർ 10 പോയിന്റുമായി പത്താം സ്ഥാനത്താണ് ഉള്ളത്. 11ആം സ്ഥാനത്തുള്ള നെരോക അവസാന മത്സരത്തിൽ വിജയിച്ചില്ല എങ്കിൽ ആരോസിന് ലീഗിലെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വരില്ല.