അഹമ്മദാബാദില്‍ ഹിറ്റ്മാന്‍ ഹീറോയിക്സ്, 30 പന്തില്‍ അര്‍ദ്ധ ശതകം

Rohit
- Advertisement -

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ ചെയ്ത ഇന്ത്യയ്ക്ക് മിന്നും തുടക്കം. കെഎല്‍ രാഹുലിനെ മത്സരത്തില്‍ നിന്ന് പുറത്തിരുത്തിയ ശേഷം രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തപ്പോള്‍ രോഹിത് ശര്‍മ്മ അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 30 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച രോഹിത്തും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ 8 ഓവറില്‍ 81 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

രോഹിത്തിനൊപ്പം 20 റണ്‍സുമായി വിരാട് കോഹ്‍ലിയും ക്രീസില്‍ മികച്ച പിന്തുണ നല്‍കി വരികയാണ്.

Advertisement