അർജുൻ ജയരാജ് തിരിച്ചെത്തി, മിനേർവയ്ക്ക് എതിരെ മൂന്ന് പോയന്റ് മാത്രം ലക്ഷ്യം എന്ന് ബിനോ

- Advertisement -

നാളെ നടക്കുന്ന ഗോകുലം കേരള എഫ് സിയുടെ നിർണായക ഐലീഗ് മത്സരത്തിൽ മൂന്ന് പോയന്റ് മാത്രമാണ് ലക്ഷ്യം എന്ന് പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. മിനേർവ നിലവിലെ ചാമ്പ്യന്മാരും മികച്ച ടീമും ഒക്കെയാണ്. പക്ഷെ 3 പോയന്റ് നേടുകയല്ലാതെ വേറെ ഒന്നും മനസ്സിൽ ഇല്ല എന്ന് ബിനോ ജോർജ്ജ് പറഞ്ഞു. കഴിഞ്ഞ മത്സരം പനി കാരണം നഷ്ടപെട്ട യുവതാരം അർജുൻ ജയരാജ് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അർജുൻ നാളെ കളിക്കാൻ തയ്യാറാണെന്ന് ബിനോ കോച്ച് പറഞ്ഞു.

എന്നാൽ ഷില്ലോങ്ങിനെതിരെ വിജയിച്ച ഇലവനെ നിർലനിർത്താനാണ് സാധ്യത എന്ന സൂചനയും ബിനോ ജോർജ്ജ് നൽകി. മുഡെ മൂസെ നാളെ കളിക്കുമോ ഇല്ലയോ എന്ന് ഇനിയും വ്യക്തമല്ല, സസ്പെൻഷൻ ഒരു കളിയിൽ കൂടുതൽ ഉണ്ടോ എന്ന് അധികൃതർ ഇതുവരെ അറിയിച്ചില്ല. മുസെ ഇല്ലായെങ്കിൽ ഷില്ലോങ്ങിനെതിരെ ഇറങ്ങിയ ഇലവൻ ഇറങ്ങാനാണ് സാധ്യത.ബിനോ ഇന്ന് പ്രസ് മീറ്റിൽ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അത് താരങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നു എന്നും ബിനോ കോച്ച് പറഞ്ഞു.

Advertisement