അൻവർ അലി പഞ്ചാബ് എഫ് സിയിൽ കരാർ പുതുക്കി

20201029 225301
- Advertisement -

മുൻ ഇന്ത്യൻ സെന്റർ ബാക്ക് അൻവർ അലിയെ പഞ്ചാബ് എഫ് സിയിൽ തന്നെ കളിക്കും. താരം റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയുമായി ഒരു വർഷത്തേക്ക് കരാർ പുതുക്കി. അവസാന സീസണിൽ ആയിരുന്നു അൻവർ അലി പഞ്ചാബിൽ എത്തിയത്. മുമ്പ് മുബൈ സിറ്റിയുടെ താരമായിരുന്നു

ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനായും, എ ടി കെ കൊൽക്കത്തയ്ക്കായും മുമ്പ് അൻവർ അലി കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും പ്രതിരോധത്തിലും തിളങ്ങിയ താരമാണ് അൻവർ. 35 കാരനായ താരം മുമ്പ് ഇന്ത്യക്ക് വേണ്ടി നാൽപ്പത്തോളാം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement