ആൽവിൻ ജോർജ്ജ് ഇനി മൊഹമ്മദൻസിൽ

Newsroom

അറ്റാക്കിങ് മിഡ്ഫീൽഡിൽ ആൽവിൻ ജോർജ്ജ് ഇനി മൊഹമ്മദൻ സ്പോർടിങിന് വേണ്ടി കളിക്കും. താരം മൊഹമ്മദൻസിനൊപ്പം ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്‌. പഞ്ചാബ് എഫ് സിയിൽ ആയിരുന്നു അവസാന സീസണിൽ ആൽവിൻ ജോർജ്ജ് കളിച്ചിരുന്നത്‌. നേരത്തെ ബെംഗളൂരു എഫ് സി, പൂനെ സിറ്റി ടീമുകൾക്കായി ഐ എസ് എല്ലിൽ ആല്വിൻ കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ആരോസിലൂടെ വളർന്നു വന്ന ആൽവിൻ മുമ്പ് ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്ക് വേണ്ടിയും ഡെൽഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. മുമ്പ് ഡെംപോയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രൊഡക്ടാണ് ആൽവിൻ‌‌. ഇന്ത്യൻ ദേശീയ ടീമിനായി 8 മത്സരങ്ങളോളം ആൽവിൻ മുമ്പ് കളിച്ചിരുന്നു.