പത്തുപേരുമായി കളിച്ച ഐസാളിനെ തോൽപ്പിക്കാൻ ആവാതെ ഗോകുലം

ഇന്ന് ഐ ലീഗിൽ തങ്ങളെ കൊണ്ടാവുന്നത് മുഴുവൻ വിജയിക്കാൻ ആയി ഗോകുലം കേരള എഫ് സി ചെയ്തു. പക്ഷെ ഐസാൾ ഡിഫൻസിനു മുന്നിൽ സമനില വഴങ്ങി കളി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് കേരളത്തിന്റെ ഐ ലീഗ് ക്ലബിന്. ഇന്ന് കോഴിക്കോട് വെച്ച നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

തുടക്കത്തിൽ ഒരു ഗോളിന് ഐസാൾ മുന്നിൽ എത്തിയിരുന്നു. കളിയുടെ 14ആം മിനുട്ടിൽ കനോട്ടെയുടെ ഒഫു ലോകോത്തര ഫിനിഷ് ആണ് ഐസാളിന് ലീഡ് നൽകിയത്. പിന്നാലെ 21 ആം മിനുട്ടിൽ ഒരു ചുവപ്പ് കാർഡും പെനാൾട്ടിയും ഐസാൾ വഴങ്ങേണ്ടി വന്നു. കളി ഐസാളിന് കൈവിട്ടു എന്നാണ് അപ്പോൾ തോന്നിപ്പിച്ചത്. പക്ഷെ ആ പെനാൾട്ടി ക്യാപ്റ്റൻ മാർക്കസ് ജോസഫിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

പിന്നീട് 10 പേരുമായി പൂർണ്ണമായു ഡിഫൻസിലേക്ക് ഐസാൾ പിന്മാറി. 71ആം മിനുട്ടിൽ സൽമാന്റെ പാസിൽ നിന്ന് മാർക്കസ് ജോസഫ് സമനില ഗോൾ നേടിയെങ്കിലും വിജയത്തിലേക്ക് എത്താൻ ഗോകുലത്തിനായില്ല. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം ഉള്ളത്.

Previous articleകേരള പോലീസിന് കേരള പ്രീമിയർ ലീഗിന് വിജയ തുടക്കം
Next articleമുംബൈ സിറ്റിയെ തോൽപ്പിച്ച് എ ടി കെ കൊൽക്കത്ത ലീഗിൽ ഒന്നാമത്