മുംബൈ സിറ്റിയെ തോൽപ്പിച്ച് എ ടി കെ കൊൽക്കത്ത ലീഗിൽ ഒന്നാമത്

- Advertisement -

മുംബൈ സിറ്റിയെ അവരുടെ ഗ്രൗണ്ടിൽ തന്നെ തോൽപ്പിച്ചിരിക്കുകയാണ് എ ടി കെ കൊൽക്കത്ത. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എ ടി കെ കൊൽക്കത്ത വിജയിച്ചത്. മുംബൈ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല.

ആറു അപരാജിത മത്സരങ്ങൾക്ക് ശേഷമാണ് മുംബൈ സിറ്റി ലീഗിൽ ഒരു മത്സരം തോൽക്കുന്നത്. മുപ്പതാം മിനുട്ടിൽ പ്രണോയ് ഹാൾദറിലൂടെ ആയിരുന്നു എ ടി കെ കൊൽക്കത്തയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 43ആം മിനുട്ടിൽ സബ്ബായി എത്തിയ സൂസൈരാജ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ എ ടി കെ ലീഗിൽ 21 പോയന്റുമായി ഒന്നാമത് എത്തി. 16 പോയന്റുള്ള മുംബൈ സിറ്റി ലീഗിൽ നാലാമത് ആണ് ഉള്ളത്.

Advertisement