ചെന്നൈ സിറ്റിയെ തകർത്ത് ഐസോൾ എഫ്‌സി

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് തകർപ്പൻ വിജയം. സ്വന്തം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെന്നൈ സിറ്റിയെ ആണ് ഐസോൾ തോൽപ്പിച്ചത്.

ആദ്യ പകുതിയുടെ 26 ആം മിനിറ്റിൽ തന്നെ ഐസോൾ ചെന്നെയി സിറ്റിക്ക് മേൽ ലീഡ് എടുത്തു. 26ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യുഗോ കൊബായാഷി അനായാസം വലയിൽ എത്തിച്ചു ഐസോളിന് ലീഗ് നൽകി. ആദ്യ ഗോൾ വീണതിന്റെ ക്ഷീണം മാറും മുൻപേ ഒരു ഗോൾ കൂടെ നേടി ഐസോൾ വിജയം ഉറപ്പിച്ചു. 32ആം മിനിറ്റിൽ ഡേവിഡ് ലാൽറിമുവന ആണ് ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഐസോൾ വിജയം കണ്ടത്.

ഐ ലീഗിൽ 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഐസോൾ 13 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ്. 10 മത്സരങ്ങൾ കളിച്ച ചെന്നൈ സിറ്റി 9 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.
ചൊവാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് ഐസോളിന്റെ അടുത്ത മത്സരം. 20നു ഗോകുലത്തിനെതിരെയാണ് ചെന്നൈ സിറ്റിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial