ഐസാളിനെ സമനിലയിൽ തളച്ച് ആരോസ്

Newsroom

ഇന്ന് ഐലീഗിൽ നടന്ന മത്സരത്തിൽ ആരോസ് ഐസാളിനെ സമനിലയിൽ തളച്ചു. ആരോസിന്റെ ഹോം ആയ കട്ടക്കിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടു. ഇരുടീമുകളുടെയും ഈ സീസണിലെ ഫോം സൂചിപ്പിക്കുന്ന മത്സരം കൂടിയായി ഇത്. ആരോസ് പരായപ്പെടാത്ത ലീഗിലെ രണ്ടാം മത്സരം മാത്രമാണിത്.

ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും നാലു പോയന്റുമായി ലീഗിൽ പത്താമത് നിൽക്കുകയാണ് ആരോസ്. ഐസാളും വലിയ മെച്ചമല്ല. ഒമ്പതു മത്സരങ്ങളിൽ നിന്ന് വെറും ആറു പോയന്റുള്ള മുൻ ചാമ്പ്യമ്മാർ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.