ഫ്രാങ്ക്ഫർട്ട് ആരാധകർ അക്രമണമഴിച്ചുവിട്ടു- ആരോപണവുമായി റോം മേയർ

ഫ്രാങ്ക്ഫർട്ട് ആരാധകർ അക്രമണമഴിച്ചുവിട്ടെന്ന ആരോപണവുമായി റോം മേയർ വിർജീനിയ റാഗി. യൂറോപ്പ ലീഗിനായിട്ടാണ് റോമിലേക്ക് ഫ്രാങ്ക്ഫർട്ട് ആരാധകർ എത്തിയത്. ഒളിമ്പിക് സ്റ്റേഡിയത്തിൽ ലാസിയോയ്ക്ക് എതിരായിട്ടായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ മത്സരം. മത്സരത്തിനായെത്തിയ ആരാധകർ റോമിനെ കലാപക്കളമാക്കി എന്നാണ് റോമിലെ അധികൃതരുടെ ആരോപണം.

പത്തതായിരത്തോളം വരുന്ന ആരാധകരാണ് മത്സരത്തിനായി ജർമ്മനിയിൽ നിന്നും ഇറ്റലിയിലേക്ക് എത്തിയത്. മത്സരത്തിന് മുൻപ് തന്നെ ഫ്രാങ്ക്ഫർട്ട് അൾട്രാകളിൽ കുറച്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ച ഫ്രാങ്ക്ഫർട്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത നേടിയിരുന്നു.