മുൻ അഫ്ഗാൻ ക്യാപ്റ്റൻ ഇനി ഗോകുലത്തിനായി കളിക്കും

- Advertisement -

ഗോകുലം കേരള എഫ് സി തങ്ങളുടെ ആറാം വിദേശ താരത്തെയും സ്വന്തമാക്കി. അഫ്ഗാൻ ഡിഫൻഡർ ആയ ഹാറൂൺ അമീരിയാണ് ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഡിഫന്ന്സീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കുന്ന താരമാണ് ഹാറൂൻ. ഇതിനു മുമ്പ് ഇന്ത്യയിൽ കളിച്ചിട്ടുണ്ട്.

ഐ ലീഗ് ക്ലബുകളായിരുന്നു ഡി എസ് ജി ശിവജിയൻസ്, ഡെമ്പോ, മോഹൻ ബഗാൻ, ചെന്നൈ സിറ്റി എന്നീ ക്ലബുകളുടെ ജേഴ്സി ഹാറൂൻ അണിഞ്ഞിട്ടുണ്ട്. ഒപ്പം ഐ എസ് എൽ ക്ലബായ എഫ് സി ഗോവയ്ക്കായും താരം കളിച്ചിട്ടുണ്ട്. അഫ്ഗാനു വേണ്ടി അമ്പതോളം മത്സരങ്ങൾ കളിച്ച ഹാറൂൻ അഫ്ഗാന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

Advertisement