സഹലും രാഹുലും ആദ്യ ഇലവനിൽ, മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിൽ

- Advertisement -

ഐ എസ് എല്ലിലെ മൂന്നാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ ഹൈദരബാദ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും നിറയെ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആരാധകർ ഏറെ ആഗ്രഹിച്ചതു പോലെ സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ എത്തി. സഹലിനൊപ്പം രാഹുൽ കെ പിയും രെഹ്നേഷും ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ബിലാൽ ഖാൻ, ജീക്സൺ, നർസാരി എന്നിവർ ആണ് ആദ്യ ഇലവനിൽ നിന്ന് പുറത്തായത്. പ്രശാന്ത് അടക്കം ഇന്ന് നാലു മലയാളികൾ ആദ്യ ഇലവനിൽ ഉണ്ട്. മുഹമ്മദ് റാഫി ബെഞ്ചിലും ഉണ്ട്‌‌.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ജൈറോ,സുയിവർലൂൺ, റാകിപ്, പ്രശാന്ത്, സിഡോഞ്ച, മൗഹ്മദു, സഹൽ, രാഹുൽ, ഒഗ്ബെചെ

Advertisement