വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതം തുടങ്ങി!

- Advertisement -

മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിലേക്ക് തിരികെ വന്നു എന്ന് കരുതിയെങ്കിൽ തെറ്റി. വീണ്ടും ദുരിതങ്ങളിലേക്ക് മടങ്ങി പോയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ബോണ്മതിനെതിരെയാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി.

മത്സരത്തിൽ കയ്യിൽ പന്തു വെച്ചിട്ടും അവസരങ്ങക്ക് സൃഷ്ടിക്കാൻ ആവാത്ത യുണൈറ്റഡിനെയാണ് കണ്ടത്. ആദ്യ പകുതിയുടെ അവസാനം ഒരു ഡിഫൻസീവ് പിഴവാണ് ബോണ്മതിന് ആദ്യ ഗോൾ സമ്മാനിച്ചത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കിങ്ങാണ് ഒരു ഗംഭീര ഫിനിഷിലൂടെ ബോണ്മതിനെ മുന്നിൽ എത്തിച്ചത്.

ബോണ്മത് ഒരു മാസത്തിനു ശേഷം നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിലും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. ഈ പരാജയം യുണൈറ്റഡിന് പ്രീമിയർ ലീഗിൽ വലിയ തിരിച്ചടി തന്നെയായി മാറും.

Advertisement