ടി20യിൽ 100 സിക്സുകൾ അടിക്കുന്ന ആദ്യ ഓസ്ട്രേലിയൻ താരമായി ഫിഞ്ച്

20210305 150356
- Advertisement -

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിഞ്ചിന്റെ മികച്ച ബാറ്റിങ് ആണ് ഇന്ന് ന്യൂസിലൻഡിനെ തോൽപ്പിക്കാൻ ഓസ്ട്രേലിയയെ സഹായിച്ചത്‌. ഇന്ന് ഒരു ഓവറിൽ നാലു സിക്സ് അടിച്ചു പറത്തിയ ഫിഞ്ച് ഓസ്ട്രേലിയക്ക് വേണ്ടി 100 ടി20 സിക്സുകൾ അടിക്കുന്ന ആദ്യ താരമായി. 93 സിക്സുകൾ അടിച്ച മാക്സ്വെൽ ആണ് ഫിഞ്ചിന് പിറകെ ഉള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 100 സിക്സുകൾ അടിക്കുന്ന ആറാമത്തെ മാത്രം താരമാണ് ഫിഞ്ച്.

135 സിക്സുകൾ അടിച്ച ന്യൂസിലൻഡ് താരം മാർടിൻ ഗുപ്റ്റിൽ ആണ് സിക്സുകളുടെ കാര്യത്തിൽ ടി20യിൽ മുന്നിൽ ഉള്ളത്. രോഹിത് ശർമ്മ, ഒയിൻ മോർഗൻ, ക്രിസ് ഗെയ്ല്, കോളിൻ മുൻറോ എന്നിവരും അന്താരാഷ്ട്ര ടി20യിൽ 100 സിക്സുകൾ അടിച്ചിട്ടുണ്ട്.

Batsmen with most 6s in Twenty20 Internationals;

135 Martin Guptill
127 Rohit Sharma
113 Eoin Morgan
107 Colin Munro
105 Chris Gayle
103 AARON FINCH

Advertisement