യുവന്റസ് സ്ട്രൈക്കറായ തന്റെ കരിയർ അവസാനിപ്പിക്കുക എവിടെയാകണമെന്ന ആഗ്രഹം വ്യക്തമാക്കി. താൻ വളർന്നു വന്ന ക്ലബായ റിവർ പ്ലേറ്റി കരിയർ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം എന്ന് ഹിഗ്വയിൻ പറഞ്ഞു. ഇപ്പോൾ യുവന്റസിൽ ആദ്യ ഇലവനിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. യുവന്റസിൽ ഇപ്പോൾ സന്തോഷവാനാണെന്നും ഇവിടുത്തെ കരാർ അവസാനിക്കുന്നത് വരെ ഇവിടെ തുടരും എന്നും ഹിഗ്വയിൻ പറഞ്ഞു.
റിവർ പ്ലേറ്റിനോട് ഒരിക്കലും താൻ നോ പറയില്ല എന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ലബാണ് അതെന്നും ഹിഗ്വയിൻ പറഞ്ഞു. യുവന്റസ് വിട്ടാൽ ഓഫറുകൾ വരുമോ എന്ന് നോക്കും തുടങ്ങിയ സ്ഥലത്ത് തന്നെ കരിയർ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം ഹിഗ്വയിൻ പറഞ്ഞു. 1997 മുതൽ 2006 വരെ ഹിഗ്വയിൻ റിവർ പ്ലേറ്റിൽ കളിച്ചിരുന്നു.













