ചൈനീസ് ഒളിമ്പിക് ടീമിന്റെ പരിശീലകനായി ഹിഡിങ്ക്

Newsroom

2020 ടോകിയോ ഒളിമ്പിക്സിനായുള്ള ഫുട്ബോൾ ടീമിന്റെ പരിശീലികനായി മുൻ ഡച്ച് പരിശീലകൻ ഗുസ് ഹിഡിങ്കിനെ ചൈന നിയമിച്ചു. ഒളിമ്പിക്സിനായുള്ള യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ ഹിഡിങ്കിന്റെ ചുമതലയാണ്‌. 71കാരനായ ഹിഡിങ്ക് മുമ്പും ഏഷ്യയിൽ പരിശീലകനായി എത്തിയിട്ടുണ്ട്. 2002 ലോകകപ്പിൽ കൊറിയയെ സെമി വരെ എത്തിച്ച് അത്ഭുതങ്ങൾ കാണിച്ചിരുന്നു ഹിഡിങ്ക്.

ഓസ്ട്രേലിയയുടെ ദേശീയ ടീം പരിശീലകനും ആയിട്ടുണ്ട്. അവസാനം ചെൽസിയുടെ താൽക്കാലിക മാനേജറായാണ് പ്രവർത്തിച്ചത്. അതിനു ശേഷം ഹിഡിങ്ക് ചുമതലകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല. ചൈനയുടെ അണ്ടർ 21 ടീമിനെയാണ് ഒളിമ്പിക്സ് ലക്ഷ്യം വെച്ച് ചൈന ഹിഡിങ്കിനെ ഏൽപ്പിക്കുന്നത്.