മെസ്സി കഴിഞ്ഞാൽ ഏറ്റവും മികച്ച താരം ഹസാർഡ്- റൂഡിഗർ

ലയണൽ മെസ്സി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഈഡൻ ഹസാർഡാണെന്നു ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ.

ഫ്രാൻസിന്റെ കിലിയൻ എംബപ്പേയെ നേരിടാനുള്ള പ്രയാസത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റൂഡിഗർ തന്റെ സഹ താരത്തിന് പ്രശംസയുമായി എത്തിയത്. എംബപ്പേ വേഗമുള്ള താരമാണ് എങ്കിലും തന്റെ അഭിപ്രായത്തിൽ മെസ്സി കഴിഞ്ഞാൽ ഏറ്റവും മികച്ചത് ഹസാർഡാണെന്നു റൂഡിഗർ അഭിപ്രായപ്പെട്ടത്.

2012 മുതൽ ചെൽസി താരമായ ഹസാർഡ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച തരമായാണ് കരുതപ്പെടുന്നത്. പുതിയ പരിശീലകൻ സാറിക്ക് കീഴിൽ ഇതുവരെ മിന്നും ഫോമിലാണ് താരം. ആദ്യ 4 മത്സരങ്ങളും ജയിച്ച ചെൽസിക്കായി താരം 2 ഗോളുകളും 2 അസിസ്റ്റും നേടിയിട്ടുണ്ട്.

Previous articleചൈനീസ് ഒളിമ്പിക് ടീമിന്റെ പരിശീലകനായി ഹിഡിങ്ക്
Next articleവൈകാതെ പരിശീലക റോളിൽ തിരിച്ചെത്തും- സിദാൻ