പന്തിനു കൂടുതല്‍ സമയം അനുവദിക്കണം: ഗില്‍ക്രിസ്റ്റ്

ഋഷഭ് പന്തിനു ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറയ്പ്പിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട് ആഡം ഗില്‍ക്രിസ്റ്റ്. പന്ത് ക്വിന്റണ്‍ ഡി ക്കോക്കിനെ പോലൊരു കളിക്കാരനാണ്. പന്തിന്റെ ബാറ്റിംഗ്, കീപ്പിംഗ് ശൈലി ദക്ഷിണാഫ്രിക്കന്‍ താരത്തിനു സമാനമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുവാന്‍ ശേഷിയുള്ള താരമാണ് ഋഷഭ് പന്ത്. എന്നാല്‍ താരത്തിനു ആവശ്യമായ സമയം ഇന്ത്യ നല്‍കേണ്ടതുണ്ട്. രണ്ട്-മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കരുതെന്നും ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസം പറഞ്ഞു.

വരുന്ന ഓസ്ട്രേലിയന്‍ ടൂറിലും താരത്തിനു അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തയ്യാറാകണമെന്നും ഗില്ലി പറഞ്ഞു. ചില മത്സരങ്ങള്‍ മാത്രം പരിഗണിച്ച് താരങ്ങളെ ഒഴിവാക്കിയാല്‍ അത് അവരെ മാനസികമായി തളര്‍ത്തുമെന്നും ആഡിം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

Previous articleപ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം കൊയ്ത് ഗയാന
Next articleചൈനീസ് ഒളിമ്പിക് ടീമിന്റെ പരിശീലകനായി ഹിഡിങ്ക്