പെനാൽറ്റിയിൽ പുതിയ റെക്കോർഡുമായി ഹാരി കെയ്ൻ

ഇംഗ്ലണ്ടിന് വേണ്ടി പെനാൽറ്റിയിൽ പുതിയ റെക്കോർഡുമായി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്നലെ പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ നേടിയ ഗോൾ ഇംഗ്ലണ്ടിന് വേണ്ടി താരത്തിന്റെ പത്താമത്തെ ഗോളായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന് വേണ്ടി 9 പെനാൽറ്റി ഗോളുകൾ നേടിയ ഫ്രാങ്ക് ലമ്പാർഡിന്റെ റെക്കോർഡാണ് ഹാരി കെയ്ൻ മറികടന്നത്.

മത്സരത്തിൽ പോളണ്ടിനെതിരെ 19മത്തെ മിനുട്ടിലാണ് ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. മത്സരത്തിൽ പോളണ്ടിനെതിരെ ഇംഗ്ലണ്ട് 2-1ന് ജയിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇംഗ്ലണ്ടിന് വേണ്ടി 34 ഗോളുകൾ ഹാരി കെയ്ൻ നേടിയിട്ടുണ്ട്. നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്ന് ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.