“ഗോകുലം കേരള 10 തവണ എ ടി കെ മോഹൻ ബഗാനോട് കളിച്ചാലും ഒരു കളിയെ വിജയിക്കൂ” – സ്റ്റിമാച്

20220518 180600

ഐ ലീഗിലെ താരങ്ങളെയും ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് പരിഗണിക്കണം എന്ന് ഗോകുലം കേരള കോച്ച് അനീസെയുടെ വിമർശനത്തിന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ പ്രതികരണം. ഐ ലീഗിൽ ഗോകുലത്തിന് നല്ല സീസണായിരുന്നു ഇത്. എന്നാൽ സത്യാവസ്ഥ എന്തെന്നു വെച്ചാൽ ഗോകുലം പത്ത് തവണ എ ടി കെ മോഹൻ ബഗാനെ നേരിട്ടാലും ഒരു മത്സരം മാത്രമെ വിജയിക്കു എന്നതാണ്. അതുകൊണ്ട് തന്നെ ഗോകുലത്തിന്റെ മോഹൻ ബഗാനെതിരായ വിജയം കാര്യമാക്കേണ്ടതില്ല എന്ന് സ്റ്റിമാച് പറഞ്ഞു.

ഗോകുലം കോച്ച് പറഞ്ഞത് താൻ ശ്രദ്ധിച്ചു എന്നും ഐ ലീഗിലെ ഏത് ടീമിന്റെ കോച്ചും ഇതുപോലെ തന്റെ ടീമിലെ മൂന്ന് താരങ്ങൾ എങ്കിലും ഇന്ത്യൻ ടീമിനായി കളിക്കാൻ യോഗ്യരാണെന്ന് പറയും എന്നും അതിൽ അത്ഭുതം ഇല്ല എന്നും സ്റ്റിമാച് പറഞ്ഞു.

Previous articleഎസ്പാൻയോൾ പുതിയ പരിശീലകനായി ഡിയേഗോ മാർട്ടിനെസ്
Next articleസൗവിക് ചക്രബർത്തിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും