സൗഹൃദ മത്സരം, ഗോകുലത്തെ തോൽപ്പിച്ച് കേരള സന്തോഷ് ട്രോഫി ടീം

- Advertisement -

ഇന്ന് നടന്ന പ്രീസീസൺ മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് പരാജയം. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സിയും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം എതിരില്ലാത്ത ഒരു ഗോളിന് കേരള സന്തോഷ് ട്രോഫി ടീം വിജയിച്ചു. കേരളത്തിന്റെ സ്ട്രൈക്കർ നാസർ ആണ് വിജയ ഗോൾ നേടിയത്. ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു നാസറിന്റെ ഗോൾ.

മുൻ ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ് ആണ് സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിക്കുന്നത്. സച്ചിൻ, ജിഷ്ണു, സഞ്ജു, വിപിൻ, അമ്പാടി, ടുട്ടു, അഖിൽ, ഋഷിദത്ത്, സനൂപ്, സമാൻ, മൗസാഫ് എന്നിവർ ഇന്ന് സന്തോഷ് ട്രോഫി ടീമിനായി കളത്തിലിറങ്ങി. ഗോകുലം ഇന്ന് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകി. എങ്കിലും മാർകസിനെ പോലെ പ്രമുഖ താരങ്ങൾ എല്ലാം കളത്തിൽ വിവിധ സമയത്തായി ഇറങ്ങിയിരുന്നു. അടഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആരാധകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മത്സര ശേഷം സന്തോഷ് ട്രോഫി ടീം കൊച്ചിയിലെ ക്യാമ്പിലേക്ക് തിരിച്ചു. നാളെ മുതൽ ടീം വീണ്ടും കൊച്ചിയിൽ പരിശീലനം നടത്തും.

Advertisement