ഗോകുലം കേരളയുടെ പരിശീലകൻ റിച്ചാർഡ് ടൊവയെ ക്ലബ് പുറത്താക്കി. കിരീടം നിലനിർത്തുന്നതിൽ നിന്ന് ക്ലബ് ദൂരെയാകുന്നത് കണ്ടാണ് ക്ലബ് ഈ തീരുമാനം എടുത്തത്. ഇപ്പോൾ ഗോകുലം കേരള ഐ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന രണ്ട് സീസണിലും ചാമ്പ്യന്മാരായ ഗോകുലത്തിന് ഇത് അംഗീകരിക്കാൻ ആവുന്ന പൊസിഷൻ അല്ല. ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ എന്ന വലിയ സ്വപ്നം കൂടെ ഉള്ള ടീമാണ് ഗോകുലം കേരള.
അനീസെ ക്ലബ് വിട്ടതിന് പിന്നാലെ ആയിരുന്നു 52കാരനായ റിച്ചാർഡ് ടൊവ ഗോകുലത്തിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. മുൻ കാമറൂൺ ദേശീയ താരമാണ് റിച്ചാർഡ്. കാമറൂൺ ദേശീയ ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ൽ യുവേഫ പ്രൊ ലൈസൻസും അദ്ദേഹത്തിന് ഉണ്ട്.
അവസാന രണ്ട് വർഷമായി കാമറൂൺ ക്ലബുകൾക്ക് ഒപ്പം ആയിരുന്നു റിച്ചാർഡ് ഉണ്ടായിരുന്നത്. കാമറൂൺ യുവദേശീയ ടീമുകളെ റിച്ചാർഡ് ടൊവ പരിശീലിപ്പിച്ചിട്ടുണ്ട്. കാമറൂൺ സീനിയർ ടീമിൽ ടെക്നിക്കൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.