ഗോകുലം കേരളക്ക് നിരാശ, എ എഫ് സി കപ്പിൽ ഒരു പരാജയം

Newsroom

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മാസിയയെ നേരിട്ട ഗോകുലത്തിന് പരാജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാസിയ ഇന്ന് വിജയിച്ചത്. എ ടി കെ മോഹൻ ബഗാനെതിരെ കണ്ട വേഗതയാർന്ന നീക്കങ്ങൾ ഇന്ന് ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് വന്നില്ല.

ലൂകയെയും ഫ്ലച്ചറെയും ആദ്യ പകുതയിൽ നിശ്ബ്ദരാക്കി നിർത്താൻ മാസിയക്ക് ആയി. മാസിയ സെറ്റ് പീസിലൂടെയും മറ്റും ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അതു തടയാൻ ഗോകുലത്തിനായി. രണ്ടാം പകുതിയിൽ ഗോകുലം കൂടതൽ പ്രശ്നങ്ങളിലേക്ക് ചെന്നു. 50ആം മിനുട്ടിൽ മാസിയ ലീഡ് എടുത്തു. സ്റ്റുവർടിലൂടെ ആണ് മാസിയ ലീഡ് എടുത്തത്. ഈ ഗോക്ക് വന്നിട്ടും ഗോകുലത്തിന്റെ അറ്റാക്കിന് മൂർച്ച കൂട്ടാനായില്ല. മാസിയ ആണെങ്കിൽ വീണ്ടും വീണ്ടും ഗോളിനോട് അടുത്ത് വരികയും ചെയ്തു. 20220521 210740

ഈ പരാജയം ഗോകുലത്തിന് വലിയ തിരിച്ചടിയാകും. രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റാണ് ഗോകുലത്തിന് ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഇപ്പോൾ 3 പോയിന്റാണ് ഉള്ളത്. ഇനി മെയ് 24ന് അവസാന മത്സരത്തിൽ ഗോകുലം ബസുന്ധര കിങ്സിനെ നേരിടും.