ഗോകുലം കേരള എഫ് സിക്ക് ഒരു കിരീടം കൂടെ, മിനേർവയെ തോൽപ്പിച്ച് ബൊദൗസ കപ്പ് സ്വന്തം

ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഒരു കിരീടം കൂടെ ഗോകുലം കേരള എഫ് സിയുടെ ട്രോഫി ക്യാബിനെറ്റിലേക്ക് എത്തിയിരിക്കുകയാണ്. ബൊദൗസ കപ്പാണ് ഗോകുലം കേരള എഫ് സിയുടെ റിസേർവ്സ് ടീം ഇന്ന് സ്വന്തമാക്കിയത്. ഇന്ന് നടന്ന ഫൈനലിൽ മിനേർവ പഞ്ചാബിനെ വീഴ്ത്തിയാണ് കിരീടം ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിലായിരുന്നു വിജയം.

നിശ്ചിത സമയത്ത് ഗോകുലം കേരള എഫ് സിയും മിനേർവയും 2-2 എന്ന സ്കോറിൽ ആയിരുന്നു. ഗോകുലം കേരള എഫ് സിക്ക് വേണ്ടി സുവാലയും ആന്റണു ബ്യൂട്ടിനുമാണ് ഗോൾ നേടിയത്. ആന്റണി സെമിയിലും ഗോകുകത്തിനായി ഗോൾ നേടിയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലെ 5 കിക്കുകൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും 3-3 എന്ന സ്കോറിൽ ആയിരുന്നു. പിന്നീട് സഡൻ ഡെത്തി 2-1ന്റെ വിജയം സ്വന്തമാക്കാൻ ഗോകുലത്തിനായി.

സെമി ഫൈനലിൽ സഗോൽബന്ദ് യുണൈറ്റഡിനെ തോല്പ്പിച്ചായിരുന്നു ഗോകുലം കേരള എഫ് സി ഫൈനലിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സെമിയിലെ വിജയം.

Previous articleപ്രീമിയർ ലീഗിലെ മികച്ച പരിശീലകനാവാൻ ക്ളോപ്പും ലാമ്പാർഡും
Next article“റാവിസ് പ്രതിധ്വനി സെവൻസ് 2019” ഫുട്ബാൾ ടൂർണമെന്റ്റ് കിരീടം യുഎസ്ടി ഗ്ലോബലിന്