AFC ക്ലബ് ചാമ്പ്യൻഷിപ്പ്, ഗോകുലം കേരളയുടെ ഗ്രൂപ്പ് തീരുമാനമായി

Newsroom

നിലവിലെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി, എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിൽ. ഇന്ന് നടന്ന ഗ്രൂപ്പ് നറുക്കിൽ വലിയ എതിരാളികൾ ആണ് ഗോകുലത്തിന്റെ ഗ്രൂപ്പിൽ ഉൾപ്പെട്ടത്. ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്‌സ്, തായ്‌വാന്റെ ഹുവാലിയൻ വനിതാ ടീം, തായ്‌ലൻഡിന്റെ ബാങ്കോക്ക് എഫ്‌സി എന്നിവർ ഗോകുലത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്.

Picsart 23 09 07 13 25 27 788

ഓസ്‌ട്രേലിയയുടെ സിഡ്‌നി എഫ്‌സി, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് സ്റ്റീൽ റെഡ് എയ്ഞ്ചൽസ്, ഉസ്‌ബെക്കിസ്ഥാന്റെ എഫ്‌സി നസാഫ്, ഇറാന്റെ ബാം ഖാത്തൂൺ എന്നിവർ ഗ്രൂപ്പ് ബിയിൽ പോരാടും. നവംബറിൽ ആകും ചാമ്പ്യൻഷിപ്പ് നടക്കുക. കഴിഞ്ഞ വർഷം ഫിഫ ഇന്ത്യയെ വിലക്കിയതിനാൽ അവസാന നിമിഷം ഗോകുലത്തിന് വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ കഴിയാതെ ആയി മാറിയിരുന്നു.