സ്റ്റാർക്ക് അടുത്ത ഐ പി എല്ലിൽ കളിക്കും

Newsroom

Picsart 23 09 07 12 43 01 100
Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ടകാലത്തെ ഇടവേളക്ക് ശേഷം സ്റ്റാർക്ക് ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് തന്നെ പറഞ്ഞു. സ്റ്റാർക്ക് അവസാനമായി ഐപിഎല്ലിൽ കളിച്ചത് 2015ലാണ്. അവസാന സീസണുകളിൽ ഒന്നും താരം ഓക്ഷനിൽ നിന്ന് മാറി നിന്നിരുന്നു.

Picsart 23 09 07 12 41 39 759

2018ൽ സ്റ്റാർക്ക് ലേലത്തിൽ ഉണ്ടായിരുന്നു. 9.40 കോടി രൂപയ്ക്ക് അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കി എങ്കിലും നട്ടെല്ലിന് പരിക്കേറ്റതിനാൽ ടൂർണമെന്റിൽ നിന്ന് അന്ന് അദ്ദേഹം പിന്മാറി. രാജ്യത്തിനായി കളിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നതിനായിരുന്നു സ്റ്റാർക് ഇതുവരെ ഐ പി എല്ലിൽ നിന്ന് മാറിയത്. ഇത്തവണ ഐ പി എല്ലിന്റെ ഭാഗമാകുന്നത് അടുത്ത ടി20 ലോകകപ്പിനായുള്ള നല്ല തയ്യാറെടുപ്പ് ആയിരിക്കും എന്ന് സ്റ്റാർക്ക് പറഞ്ഞു.