പ്രീസീസണിൽ ഗോകുലം കേരള എഫ് സി മുംബൈ സിറ്റി പോരാട്ടം

- Advertisement -

പ്രീസീസണിൽ ഗോകുലം കേരള എഫ് സി ഐ എസ് എൽ ക്ലബായ മുംബൈ സിറ്റിയെ നേരിടും. സെപ്റ്റംബർ 27ന് മുംബൈയിൽ വെച്ചാകും മത്സരം നടക്കുക. മുംബൈ ഫുട്ബോൾ അറീനയാകും മത്സരത്തിന് വേദിയാവുക. പ്രീസീസണിലെ ആദ്യ മത്സരത്തിൽ കേരള സന്തോഷ് ട്രോഫി ടീമിനെ ഗോകുലം കേരള എഫ് സി നേരിട്ടിരുന്നു. ആ മത്സരം ഗോകുലം പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇത്തവണ ശക്തമായ ടീമിനെ തന്നെ ആയിരിക്കും ഗോകുലം കേരള എഫ് സി മുംബൈ സിറ്റിക്ക് എതിരെ ഇറക്കുക. നാളെ മത്സരം കാണാൻ ആരാധകർക്ക് സൗജന്യമായി പ്രവേശനം ഉണ്ടാകും. മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു ശേഷം ഇനിയും ഐ എസ് എൽ ക്ലബുകളുമായി ഗോകുലം കേരള എഫ് സി സൗഹൃദ മത്സരങ്ങൾ കളിക്കും.

Advertisement