ഗോൾ ടൂർണമെന്റ്; ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടങ്ങൾ

- Advertisement -

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ 2018 ടൂർണമെന്റിലെ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ നടന്ന അവസാന രണ്ട് പ്രീക്വാർട്ടർ മത്സരങ്ങളിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരവും സെന്റ് തോമസ് കോളേജ് തൃശൂരും വിജയിച്ച് ക്വാർട്ടർ ഉറപ്പാക്കി. കരുത്തരായ ബസേലിയോസ് കോളേജിനെയാണ് യൂണിവേഴ്സിറ്റി കോളേജ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ യൂണിവേഴ്സിറ്റി കോളേജ് സ്വന്തമാക്കുക ആയിരുന്നു.

കണ്ണൂർ എസ് എൻ കോളേജിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാത് സെന്റ് തോമസ് കോളേജ് ക്വാർട്ടറിലേക്ക് കടന്നത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിൽ ആണ് അവസാനിച്ചത്. ഇന്ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ എം എ കോളേജ് കോതമംഗലം, എം ഡി കോളേജ് പഴഞ്ഞിയേയും, സെന്റ് തോമസ് കോളേജ് തൃശ്ശൂർ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്തേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement