ഗോൾ 2019, കോളേജുകൾക്കിടയിലെ ചാമ്പ്യന്മാരെ അറിയാൻ ഇന്ന് ആവേശ ഫൈനൽ!!

ഇന്ത്യൻ എക്സ്പ്രസ്സ് നടത്തുന്ന ഗോൾ 2019 ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് കൊച്ചിയിൽ നടക്കും. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിലാകും മത്സരം നടക്കുക. കലാശ പോരാട്ടത്തിൽ കേരളവർമ്മ കോളേജ് തൃശ്ശൂരും സെന്റ് ജോസഫ് ദേവഗിരി കോളേജുമാണ് നേർക്കുനേർ വരുന്നത്. കേരളവർമ്മ കോളേജാണ് അവസാന വർഷം ഗോൾ കിരീടം നേടിയത്. അതാവർത്തിക്കാൻ തന്നെയാകും കേരളവർമ്മയുടെ ശ്രമം.

സെമി ഫൈനലിൽ നിർമ്മല കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു കേരളവർമ്മ ഫൈനലിലേക്ക് കടന്നത്. സെന്റ് തോമസ് കോളേജ് തൃശ്ശൂരിനെ തോൽപ്പിച്ചാണ് ദേവഗിരി ഫൈനലിൽ എത്തിയത്. സെമിയിൽ 4-2 എന്ന സ്കോറിനായിരുന്നു ദേവഗിരിയുടെ വിജയം. ഈ ടൂർണമെന്റിൽ അത്യുഗ്രൻ പ്രകടനമാണ് ദേവഗിരി കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇന്നും ദേവഗിരി കോളേജിനായി ഇറങ്ങും.

വൈകിട്ട് 5.30നാണ് ഫൈനൽ നടക്കുക.