ഇരട്ട ഗോളുകളുമായി വെർണർ‍, ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമ്മനി

Img 20211012 021716

2022 ഖത്തർ ലോകകപ്പിനായി യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ജർമ്മനി. നോർത്ത് മാസെഡോണിയയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ജർമ്മനി ഈ നേട്ടം സ്വന്തമാക്കിയത്. തീമോ വെർണർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റു ഗോളുകൾ നേടിയത് കൈ ഹാവേർട്സും ജമാൽ മുസിയലയുമാണ്. ജർമ്മൻ ദേശീയ ടീമിന് വേണ്ടിയുള്ള ജമാൽ മുസിയലയുടെ കന്നിഗോളാണ് ഇന്നത്തേത്.

കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിൽ പലതവണ അവസരങ്ങൾ ലഭിച്ചെങ്കിലും ജർമ്മനിക്ക് ഗോളടിക്കാനായിരുന്നില്ല. കൈ ഹാവേർട്സ് ഗോളിന് മുള്ളർ വഴിഴൊരുക്കി. പിന്നാലെ മൂന്ന് മിനുട്ടിൽ ഇരട്ട ഗോളുകൾ നേടി വെർണർ ജർമ്മനിയുടെ ജയം ഉറപ്പിച്ചു. പകരക്കാരനായി എത്തിയ 18കാരൻ ജമാൽ മുസിയല ജർമ്മനിയുടെ നാലാം ഗോളും നേടി. മാനുവൽ നുയറിന്റെ കരിയറിലെ 46ആം ക്ലീൻ ഷീറ്റായിരുന്നു ഇന്നത്തേത്. രണ്ട് മത്സരം ബാക്കി നിൽക്കെ ഖത്തർ ലോകകപ്പിന് ജർമ്മനി യോഗ്യത നേടുകയും ചെയ്തു. ഹാൻസി ഫ്ലിക്കിന് കീഴിൽ അഞ്ച് കളികളിൽ അഞ്ചു ജയിക്കുകയും 17 ഗോളടിക്കുകയും ചെയ്തു ജർമ്മനി.

Previous articleഐപിഎലിലെ അവസാന ദിവസവും താന്‍ ആര്‍സിബിയ്ക്ക് വേണ്ടിയായിരിക്കും കളിക്കുക – വിരാട് കോഹ്‍ലി
Next article“പോഗ്ബ എന്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് അറിയില്ല” – സ്കോൾസ്