ഏകപക്ഷീയം, റഷ്യയെ നിലം തൊടീക്കാതെ ജർമ്മനി

Newsroom

ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ജർമ്മനിക്ക് ഏകപക്ഷീയ വിജയം. ലെപ്സിഗികെ റെഡ് ബുൾ അരീനയിൽ വെച്ച് റഷ്യയെ നേരിട്ട ജർമ്മനി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആയിരുന്നു മൂന്നു ഗോളുകളും പിറന്നത്. കളിയുടെ എട്ടാം മിനുട്ടിൽ ലിറോയ് സാനെ ആണ് ജർമ്മനിയുടെ ആദ്യ ഗോൾ നേടിയത്. നീണ്ട കാത്തിരിപ്പിന് ശേഷം ദേശീയ ഫുട്ബോളിലും സാനെ ഫോമിൽ എത്തുന്നതും റഷ്യക്കെതിരെ കാണാൻ ആയി.

25ആം മിനുട്ടിൽ ഫ്രാങ്ക്ഫുർട് ഡിഫൻഡസ് സൂളിലൂടെ ജർമ്മനി ലീഡ് ഇരട്ടിയാക്കി. റൂദിഗർ ആയിരുന്നു ആ ഗോളിന് പാസ് ഒരുക്കിയത്. നാൽപ്പതാം മിനുട്ടിൽ ഗ്നാബറി ജർമ്മനിക്കായി ഗോൾ പട്ടിക പൂർത്തിയാക്കി. ഇന്നത്തെ ഗോളോടെ ബയേർൺ താരമായ ഗ്നാബറിക്ക് അവസാന നാലു മത്സരത്തിൽ നിന്നായി നാലു ജർമ്മൻ ഗോളുകളായി. രണ്ടാം പകുതിയിൽ റഷ്യ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും ജർമ്മൻ ഡിഫൻസ് ഭേദിക്കാനായില്ല.