മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ, സാധ്യതകൾ തള്ളി ഡിബാല

 

യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയേക്കും എന്ന സാധ്യതകൾ തള്ളി പൗലോ ഡിബാല. താൻ ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്നും യുവന്റസിൽ താൻ സന്തോഷവാൻ ആണെന്നും കൂട്ടിച്ചേർത്തു. തനിക്കും ക്രിസ്റ്റിയാനോക്കും ഒരേ ടീമിൽ കളിക്കുക എന്നത് സാധ്യമാണ്‌ എന്നും ഡിബാല കൂട്ടി ചേർത്തു.

ഡിബാലയുടെ അടുത്ത സുഹൃത്ത് പോൾ പോഗ്ബ കളിക്കുന്ന യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ ഇതോടെ തൽക്കാലത്തേക്ക് അവസാനിച്ചു. റൊണാൾഡോയുടെ വരവോടെ ഡിബാലക്ക് തന്റെ പൊസിഷൻ മാറേണ്ടി വന്നിരുന്നു. എങ്കിലും യുവന്റസ് പോലൊരു ടീം വിടാൻ താരം തയ്യാറല്ല. 25 വയസുകാരനായ ഡിബാല പലേർമോയിൽ നിനനാണ്‌ യുവന്റസിൽ എത്തിയത്.