ജർമ്മൻ കപ്പ് സെമിയിൽ ലെവർകുസനും ബയേണും നേർക്ക് നേർ

ജർമ്മൻ കപ്പിന്റെ സെമി ഫൈനൽ ലൈനപ്പുകൾ പുറത്ത് വന്നു. ഫ്രാങ്ക്ഫർട്ട് ഷാൽക്കെയെയും ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെയും നേരിടും. ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് എതിരായ ലെവർകൂസന്റെ മത്സരം അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ചായിരിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് ബയേണിനോട് തോറ്റ് പുറത്തതായിരുന്നു.

ഫ്രാങ്ക് ഫർട്ടിന്റെ തുടർച്ചയായ രണ്ടാം സെമിയാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പാണ് ഈഗിൾസ്. 2011 ൽ ഷാൽക്കെയ്ക്കായിരുന്നു ജർമ്മൻ കപ്പ്. അതിനു ശേഷം അത്ഥോരമൊരു നേട്ടം അവർ സ്വന്തമാക്കിയിട്ടില്ല. 2009 ലെ റണ്ണേഴ്‌സ് അപ്പായിരുന്നു ബയേർ ലെവർകൂസൻ . ആ നേട്ടം ആവർത്തിക്കാൻ അവർക്കും സാധിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial