അരങ്ങേറ്റത്തിൽ അരങ്ങ് തകർത്ത് ചൗപൊ മോടിങ്, ബയേൺ രണ്ടാം റൗണ്ടിൽ

ജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക്കിന് ജയം. യുവേഫ നേഷൻസ് ലീഗീൽ ജർമ്മനിക്ക് വേണ്ടി ആദ്യ ഇലവനിലെ താരങ്ങൾ ഇറങ്ങിയപ്പോൾ പുതുമുഖങ്ങളുമായി ഇറങ്ങി ബയേൺ ജയിച്ചുകയറി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ഡുരേനിനെ പരാജയപ്പെടുത്തി ബയേൺ ജർമ്മൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നത്. അരങ്ങേറ്റത്തിൽ ചൗപോ മോട്ടിങ് അരങ്ങ് തകർത്തപ്പോൾ ബയേണീന് വേണ്ടി പിറന്നത് ഇരട്ട ഗോളുകളായിരുന്നു. തോമസ് മുള്ളറും ബയേണിനായി സ്കോർ ചെയ്തു.

അലക്സാണ്ടർ നൂബൽ,ബൗന സാർ, ബോട്ടങ്ങ്, കോസ്റ്റ, ചൗപോ മോട്ടിങ് എന്നിവരടങ്ങിയ ടീമുമായാണ് ഹാൻസി ഫ്ലിക്ക് ജർമ്മൻ കപ്പിലെത്തിയത്. ബയേണിന് വേണ്ടി നൂബൽ,ബൗന സാർ,മാർക് റോക എന്നിവർ അരങ്ങേറ്റം കുറിക്കുകയും ജമാൽ മുയിസല സീനിയർ ടീമിൽ അരങ്ങേറുകയും ചെയ്തു. ബയേണിനെ നേരിട്ട് 8 ഗോൾ വഴങ്ങിയ ടീമുകളിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഗോൾ മാത്രമേ അഞ്ചാം ഡിവിഷൻ ജർമ്മൻ ക്ലബ്ബായ എഫ്സി ഡുരെൻ വഴങ്ങിയുള്ളൂ. ബുണ്ടസ് ലീഗയിൽ അർമേനിയ ബെയ്ല്ഫെൽഡാണ് ബയേണിന്റെ അടുത്ത എതിരാളികൾ.